ഇന്ന് ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗികളുടെ എണ്ണം 24000 ലേക്കായി ഉയര്‍ന്നു. ഖത്തറില്‍ ഇന്ന് 1189 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 254 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 14 ആയി.

പുതിയ കണക്കുകള്‍ പ്രകാരം 23709 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2753 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടു. 24 മണിക്കൂറിനിടെ 3215 പേര്‍ക്ക് കൊറോണ പരിശോധന നടത്തി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 1,27,769 ആയി. 19753 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 54 വയസ്സുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കൂടിയുള്ള അദ്ദേഹം ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളാണ്. രോഗി സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കൊറോണ പകര്‍ന്നത്. കുടുംബക്കാരില്‍ നിന്ന് രോഗം പകര്‍ന്ന ഏതാനും സ്വദേശികളും പ്രവാസികളും പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്തിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here