best malayalam news portal in dubai

കേരളത്തിൽ ഇന്ന് 1195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നുവന്ന 66 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 125 പേർക്കും 13 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഏഴ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാഴിക്കോട് ചോമ്പാല സ്വദേശി 66 വയസ്സുള്ള പുരുഷോത്തമൻ, കോഴിക്കോട് ഫറോക്ക് സ്വദേശി 73 വയസ്സുള്ള പ്രഭാകരൻ. കോഴിക്കോട് കക്കട്ട് സ്വദേശി 70 വയസ്സുള്ള മരക്കാർ കുട്ടി. കൊല്ലം വെളിനല്ലൂർ സ്വദേശി 58 വയസ്സുള്ള അബ്ദുൽസലാം, കണ്ണൂർ ഇരിക്കൂർ സ്വദേശി 59 വയസ്സുള്ള യശോധ, കാസർകോട് സ്വദേശി 76 വയസ്സുള്ള അസൈനാർ ഹാജി, എറണാകുളം തൃക്കാക്കര സ്വദേശി 83 വയസ്സുള്ള ജോർജ് ദേവസി എന്നിവരാണ് മരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 274, മലപ്പുറം 167, കാസർകോട് 128, എറണാകുളം 120, ആലപ്പുഴ 108, തൃശ്ശൂർ 86, കണ്ണൂർ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14

അതേസമയം 1234 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി എന്നത് ആശ്വാസകരമാണ്. ഇവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം 528, കൊല്ലം 49, പത്തനംതിട്ട 46, ആലപ്പുഴ 60, കോട്ടയം 47, ഇടുക്കി 58, എറണാകുളം 35, തൃശ്ശൂർ 51, പാലക്കാട് 13, മലപ്പുറം 77, കോഴിക്കോട് 72, വയനാട് 40, കണ്ണൂർ 53, കാസർകോട് 105ടി കെ ആർ ന്യുസ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകൾ പരിശോധിച്ചു. 1,47,074 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 11167 പേർ ആശുപത്രികളിലാണ്. 1444 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here