കുവൈത്തില്‍ ഇന്ന് 651 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 69,425 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​ച 580 പേര്‍ ഉള്‍പ്പെടെ 60,906 പേര്‍ രോഗമുക്​തി നേടി. മൂന്നുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 468 ആയി. ബാക്കി 8051 പേരാണ്​ ചികിത്സയിലുള്ളത്​. 128 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4550 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

425 കുവൈത്തികള്‍ക്കും 226 വിദേശികള്‍ക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവര്‍ണറേറ്റില്‍ 219 പേര്‍ക്കും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 137 പേര്‍ക്കും ജഹ്​റ ഗവര്‍ണറേറ്റില്‍ 132 പേര്‍ക്കും കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 84 പേര്‍ക്കും ഹവല്ലി ഗവര്‍ണറേറ്റില്‍ 79 പേര്‍ക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here