ഒമാനിൽ ഞായറാഴ്​ച 1197 പേർക്ക്​ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 38150 ആയി. 3292 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 488 പേർ പ്രവാസികളും 709 പേർ സ്വദേശികളുമാണ്​. 837 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 21200 ആയി.

16787 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 62 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 423 ആയി. ഇതിൽ 118 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 562 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 25905 ആയി. 14903 പേർക്ക്​​ ഇവിടെ അസുഖം ഭേദമായിട്ടുണ്ട്​. മരണപ്പെട്ടതിൽ 114 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. ബോഷറിലാണ്​ ഇന്ന്​ കൂടുതൽ രോഗികൾ. 264 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here