യുഎഇ യിലെ ഫുട്‌ബോൾ സീസണിന് സെപ്റ്റംബർ മൂന്നിന് തുടക്കമാവും. അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങളോടെയാവും സീസണിന് തുടക്കം കുറിക്കുന്നത്. ഒരാഴ്ചയ്ക്കുശേഷം സെപ്റ്റംബർ ഒമ്പതിന് അറേബ്യൻ ഗൾഫ് ലീഗ് മത്സരങ്ങൾക്കും തുടക്കമാവും. തൊട്ടുപിന്നാലെ അണ്ടർ 21 അറേബ്യൻ ഗൾഫ് ലീഗ് മത്സരങ്ങളും ആരംഭിക്കുമെന്ന് മത്സരങ്ങളുടെ സംഘാടകരായ യു.എ.ഇ. പ്രോ ലീഗ് വക്താക്കൾ അറിയിച്ചു.

രാജ്യത്തെ വിവിധ ക്ലബ്ബുകളുടെയും ദേശീയ ഫുട്‌ബോൾ ടീമുകളുടെയും പ്രതിനിധികൾ ഉൾപ്പെടെയുള്ള യു.എ.ഇ. ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് മത്സരങ്ങളുടെ സമയക്രമം പ്രോ ലീഗ് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here