ഇന്ന് ഒമാനിൽ 1262 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 48997 ആയി. 4007 സാമ്പിളുകളാണ്​ പരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 968 പേരും സ്വദേശികളാണ്​. 294 പേർ മാത്രമാണ്​ പ്രവാസികൾ.

1854 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 31000 ആയി. ആറു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണസംഖ്യ 224 ആയി ഉയർന്നു. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 464 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 127 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here