പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി ക്രിക്കറ്റ് താരം എം.എസ്.ധോണി. തന്റെ ക്രിക്കറ്റ് കരിയറിനെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്‌ത പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി ധോണി ട്വീറ്റ് ചെയ്‌തു.

ഓഗസ്റ്റ് 15 നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നു താന്‍ വിരമിച്ചതായി ധോണി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ധോണിക്ക് നന്ദി രേഖപ്പെടുത്തിയും ആശംസകള്‍ അറിയിച്ചും രംഗത്തെത്തിയിരുന്നു. ഒരു കത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിക്കറ്റ് താരം ധോണിക്ക് ആശംസകളറിയിച്ചത്. പ്രധാനമന്ത്രി അയച്ച കത്ത് ധോണി ട്വീറ്റ് ചെയ്‌തു.

“തന്റെ അധ്വാനവും ആത്മസമര്‍പ്പണവും അംഗീകരിക്കപ്പെടുകയും എല്ലാവരാലും പ്രശംസിക്കപ്പെടുകയുമാണ് ഒരു ആര്‍ട്ടിസ്റ്റ്, സൈനികന്‍, കായികതാരം എന്നിവര്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി,” പ്രധാനമന്ത്രിയുടെ കത്ത് ട്വീറ്റ് ചെയ്‌ത് ധോണി പറഞ്ഞു.

വിരമിക്കല്‍ പ്രഖ്യാപനം രാജ്യത്തെ 130 കോടി ജനങ്ങളെ നിരാശരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധോണിക്ക് അയച്ച കത്തില്‍ പറയുന്നു. “ഓഗസ്റ്റ് 15 നു തന്റെ സ്വതസിദ്ധമായ ശെെലിയില്‍ നിങ്ങള്‍ ഒരു വീഡിയോ പങ്കുവച്ചു. രാജ്യം മുഴുവന്‍ ആ വീഡിയോയെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. നിങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ 130 കോടി ജനങ്ങളും നിരാശരാണ്, എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം ഇന്ത്യന്‍ ക്രിക്കറ്റിനു നിങ്ങള്‍ നല്‍കിയ സംഭാവനകളെ ഓര്‍ത്ത് ഹൃദയങ്ങളില്‍ നന്ദിയുള്ളവരുമാണ്,” ധോണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here