നാളെ മുതൽ ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സ്. ടിക്കറ്റ് ബുക്കിങ്ങിന് യാത്രയ്ക്കു 24 മണിക്കൂർ മുൻപ് ഇത്തിഹാദിന്റെ തന്നെ ഹല ട്രാവൽ മാനേജ്മെന്റുമായി ബന്ധപ്പെടണം. യാത്രയ്ക്കു 96 മണിക്കൂറിനകം അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സർട്ടിഫിക്കറ്റുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാകാം. 12 വയസ്സിനു താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവി‍ഡ് ടെസ്റ്റിൽ ഇളവുണ്ടെങ്കിലും ഓരോ പ്രദേശങ്ങളിലെയും നിയമങ്ങളിൽ മാറ്റമുള്ളതിനാൽ യാത്രയ്ക്കു മുൻപ് അവ പരിശോധിച്ചു മാർഗനിർദേശങ്ങൾ ഉറപ്പാക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും വേണം.

കർണാടകയിൽ നിന്നുള്ളവർക്കു മാത്രമേ ബെംഗളൂരുവിലേക്കു യാത്ര ചെയ്യാനാകൂ. മഹാരാഷ്ട്ര സംസ്ഥാനക്കാർക്കു മുംബൈയിലേക്കും പോകാം. എന്നാൽ ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനക്കാർക്കു ഡൽഹിയിലേക്കു യാത്ര ചെയ്യാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്ക് സെപ്റ്റംബർ 1 മുതൽ സാധാരണ സർവീസ് തുടങ്ങുമെന്ന് വെബ്സൈറ്റിൽ അറിയിപ്പുണ്ടെങ്കിലും ഇന്ത്യൻ വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാലേ സർവീസ് നടത്താനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here