ഒമാനിൽ ചൊവ്വാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1318 പേർക്ക്​. തുടർച്ചയായ രണ്ടാം ദിവസമാണ്​ രോഗികളുടെ എണ്ണം ആയിരത്തിന്​ മുകളിലെത്തുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 32394 ആയി. 3940 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 465 പേർ പ്രവാസികളും 853 പേർ സ്വദേശികളുമാണ്​.

871 പേർക്ക്​ കൂടി കോവിഡ്​ ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 17279 ആയി. മൂന്നുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 140 ആയി ഉയരുകയും ചെയ്​തു. 14975 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 52 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 421 ആയി. ഇതിൽ 97 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

പുതിയ രോഗികളിൽ 636 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 22795 ആയി. 12528 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​. മരണപ്പെട്ടതിൽ 103 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബ്​ വിലായത്തിൽ തന്നെയാണ്​ ഇന്നും കൂടുതൽ രോഗികൾ. 314 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. ബോഷറിൽ 164ഉം ഉം മത്രയിൽ 62 ഉം ആണ്​ പുതിയ രോഗികളുടെ എണ്ണം.

LEAVE A REPLY

Please enter your comment!
Please enter your name here