വ്യാഴാഴ്​ച ഒമാനിൽ 1366 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ്​ രോഗികളുടെ എണ്ണം ആയിരത്തിന്​ മുകളിലെത്തുന്നത്​. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 34902 ആയി. 3835 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 686 പേർ പ്രവാസികളും 680 പേർ സ്വദേശികളുമാണ്​.

548 പേർക്ക്​ കൂടി കോവിഡ്​ ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 18520 ആയി. രണ്ടുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 144 ആയി ഉയരുകയും ചെയ്​തു. 16238 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 40 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ഇതിൽ 107 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 751 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 24173 ആയി. 13206 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

LEAVE A REPLY

Please enter your comment!
Please enter your name here