ഒമാനില്‍ 1409 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 89746 ആയി ഉയര്‍ന്നു. 18 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ കോവിഡ് മരണം 780 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

0.86 ശതമാനമാണ് മരണ നിരക്ക്. 446 പേര്‍ക്ക് കൂടി രോഗം ഭേദമായി. 83,771 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും മന്ത്രാലയം വ്യക്തമാക്കി. 93.34 ശതമാനം രോഗികള്‍ കൊവിഡ് മുക്തി നേടി.309,212 കോവിഡ് പരിശോധനകള്‍ രാജ്യത്ത് പൂര്‍ത്തിയാക്കി. 5,195 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി കഴിയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here