കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സൗദിയില്‍ നിന്നും അവധിയില്‍ പോയി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഏറെ ആശ്വാസം നല്‍കി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. സൗദിയില്‍ നിന്നും അവധിയില്‍ പോയി നാട്ടില്‍ റീ എന്‍ട്രിയില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സൗദിയിലേക്ക് തിരിച്ചു വരാം. സെപ്തംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്.

തൊഴില്‍ വിസ, സന്ദര്‍ശക വിസ, റീ എന്‍ട്രി, തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും സെപ്റ്റംബര്‍ 15 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയുള്ളത്. ഇത് തെളിയിക്കുന്നതിനായി യാത്രക്ക് 48 മണിക്കൂറിന് മുമ്ബ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തണം. ഇപ്പോള്‍ ഭാഗികമായി മാത്രമേ അതിര്‍ത്തികള്‍ തുറക്കുകയുള്ളൂ. ജനുവരി ഒന്നിന് ശേഷം മാത്രമേ രാജ്യത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി തുറക്കുകയുള്ളൂ. ഇത് സംബന്ധമായ കൃത്യമായ പ്രഖ്യാപനം ഡിസംബര്‍ ആദ്യം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here