കേരളത്തിൽ ശനിയാഴ്ച 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1715 പേർ രോഗമുക്തരായി. 4 പേർ മരിച്ചു. കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാർ, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമൻ (87) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാംപിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 485 പേർക്ക് രോഗം ബാധിച്ചു. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവർത്തകർക്കും രോഗം. ഇന്ന് 787 പേർക്ക് ഇവിടെ രോഗം ഭേദമായി.

കാലവർഷക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇടുക്കി രാജമലയിലെ സംഭവത്തിൽ 26 പേർ മരിച്ചു. വെള്ളിയാഴ്ച 15ഉം ശനിയാഴ്ച 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. കരിപ്പൂരിലെ വിമാനദുരന്തത്തിൽ 18 പേർ മരിച്ചു. ഒരോ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് അഭിമുഖീകരിക്കുന്നത്.

രാജമലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. ഒറ്റയടിക്ക് ഇല്ലാതായവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കും. പോസ്റ്റുമോർട്ടം നടപടികൾ അതിവേഗം നടക്കുന്നു. ആവശ്യമായ എല്ലാ ചികിത്സയും സർക്കാർ ചെലവിൽ നടത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ അവിടെ ക്യാംപ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. 78 പേർ അപകടത്തിൽ പെട്ടവരിൽ 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here