യുഎഇയില്‍ 1,512 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന 1,481 പേര് കൂടി രോഗമുക്തരായപ്പോള്‍ മൂന്ന് പുതിയ കൊവിഡ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,78,528 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,57,619 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,37,531 പേര് രോഗമുക്തരായി . 1,654 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,434 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.