ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഡോ.ഇസ്മായീല്‍ ഹനിയ്യ കൂടിക്കാഴ്‌ച നടത്തി .അമീരി ദിവാന്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പലസ്തീന് നല്‍കുന്ന പിന്തുണയ്ക്ക് ഖത്തര്‍ അമീറിന് ഹമാസ് നേതാവ് നന്ദി രേഖപ്പെടുത്തി.

പലസ്തീനെതിരായി ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഖത്തര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അതിലൂടെ ശാന്തമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്നും ഖത്തര്‍ അമീറിന് നന്ദി പറഞ്ഞുകൊണ്ട് ഹനിയ്യ പ്രതികരിച്ചു.

അതെ സമയം പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഖത്തര്‍ അമീര്‍ ഉറപ്പു നല്‍കി. 1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രമാണ് പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമെന്ന ഖത്തര്‍ നിലപാട് അമീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here