കേരളത്തിൽ വ്യാഴാഴ്ച 1553 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1950 പേർ രോഗമുക്തരായി. 1391 പേർക്ക് സമ്പർക്കത്തിലൂടെ രോഗം. 10 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 21,516 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 57,732. ഇന്ന് എട്ട് പുതിയ ഹോട്സ്‌പോട്ടുകള്‍, 14 പ്രദേശങ്ങളെ ഒഴിവാക്കി.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 317
എറണാകുളം 164
കോട്ടയം 160
കാസർകോട് 133
കോഴിക്കോട് 131
പത്തനംതിട്ട 118
തൃശൂര്‍ 93
മലപ്പുറം 91
ആലപ്പുഴ 87
കണ്ണൂര്‍ 74
കൊല്ലം 65
പാലക്കാട് 58
ഇടുക്കി 44
വയനാട് 18

പോസിറ്റീവ് കേസിൽ കുറവുണ്ടായി. അതു ജാഗ്രത കുറയ്ക്കാനല്ല. ഓണാവധിയായതിനാൽ ടെസ്റ്റ് കുറഞ്ഞു. ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാൽ കേസുകളുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. 5ന് താഴെ നിർത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. ഒക്ടോബർ അവസാനത്തോടെ കേസ് വീണ്ടും വർധിക്കും. ജനുവരി മുതൽ കോവിഡിനെതിരെ പോരാടുന്നു.

വ്യാപനം ഉച്ചസ്ഥായിയിലെത്തുന്നത് പിടിച്ചു നിർത്താൻ സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയിൽ കേസ് വർധന ഉണ്ടായില്ല. ജനം പരിധിയിൽ കൂടുതൽ ജാഗ്രത പുലർത്തി. നമ്മുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയിൽ കേസ് വരുമെന്നായിരുന്നു കരുതിയിരുന്നത്. അതു പിടിച്ചു നിർത്താൻ സാധിച്ചു. അതേസമയം രോഗ വ്യാപനം വർധിച്ചു. മാർക്കറ്റ് സജീവമായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്ക തോത് വർധിച്ചു. ഓണാഘോഷത്തിന് ആളുകൾ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച പ്രധാനം. കൂടുതൽ ലോക്ഡൗൺ ഇളവുകൾ വന്നു. തിരക്ക് വർധിച്ചു.

എല്ലാകാലത്തും അടച്ചിട്ടു പോകാൻ സാധിക്കില്ല. സംസ്ഥാനവും ഉചിതമായ ഇളവുകൾ നൽകുന്നു. അപ്പോൾ ഒരു തരത്തിലുള്ള നിയന്ത്രണവും േവണ്ട എന്നല്ല. വ്യക്തിപരമായ ചുമതലായി മാറുകയാണ് കോവിഡ് വ്യാപനം തടയുന്നത്. ഏറ്റവും അധികം കരുതലോടെ വയോജനങ്ങളെ പരിപാലിക്കണം. വയോജനങ്ങളുമായി കൂടുതൽ സമ്പർക്കമുണ്ടായിട്ടുണ്ട്. അടുത്ത 14 ദിവസം ശ്രദ്ധിക്കണം. ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാൽ മരണനിരക്ക് കൂടും. പ്രതീക്ഷിച്ചതിലും കൂടുതൽ വ്യാപനം ഉണ്ടായില്ല.

ബ്രേക്ക് ദ് ചെയിൻ സോഷ്യൽ വാക്സിൻ ആയി കാണണം. കോവിഡ് ബ്രിഗേഡിന് വലിയ അംഗീകാരം ലഭിച്ചു. റജിസ്റ്റർ ചെയ്തവരൊക്കെ കരുതൽ ഫോഴ്സായി കൂടെയുണ്ടാകും. കേസുകൾ വർധിച്ചാൽ ആശുപത്രികളിൽ ഉപയോഗിക്കും. ഇവരുടെ ആദ്യ സംഘത്തെ കാസർകോട്ടേയ്ക്ക് അയച്ചു. കടകളിലോ മാർക്കറ്റുകളിലോ ചെല്ലുന്നവർ പേരെഴുതുന്നതിൽ വീഴ്ച ഉണ്ടായി. ഇതിനു പരിഹാരം കാണണം. കോഴിക്കോട്ട് വിജയകരമായി പരീക്ഷിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്യുന്ന സംവിധാനം ആണ്. എത്തുന്നവർ അവിടെ പ്രദർശിപ്പിച്ച കോഡ് സ്കാൻ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കറിച്ച് ആവശ്യമായ വിവരങ്ങൾ ലഭിക്കും. അവിടെ സന്ദർശിച്ചവർക്ക് സന്ദേശം നൽകാൻ ഇതു ഉപയോഗിക്കാം.

ക്വറന്റീൻ തെറ്റിക്കുന്ന കേസുകൾ കൂടുന്നു. മാസ്ക് ധരിക്കുന്നതിൽ ജാഗ്രത പാലിക്കണം. ലോക്ഡൗണിന് ശേഷം കേരളത്തിലേക്ക് 9 ലക്ഷത്തിലധികം പേർ എത്തി. 61 ശതമാനവും മറ്റ് സംസ്ഥാങ്ങളിൽ നിന്നാണ്. വിദേശത്തുനിന്നും 3 ലക്ഷത്തിലധികം പേർ വന്നു. മറ്റുസംസ്ഥാനത്തു നിന്നും വന്നവരിൽ 61 ശതമാനം േപരും റെഡ് സോണിൽ നിന്നാണ് വന്നത്.

ശ്രീനാരായണ ഗുരുവിന് സ്മാരകം ഉണ്ടാകണമെന്നത് മലയാളിയുടെ ആഗ്രഹമാണ്. ഗുരുവിന്റെ നാമത്തിൽ ഒക്ടോബർ 2ന് ഓപ്പൺ സർവകലാശാല പ്രഖ്യാപിക്കും. കൊല്ലത്തായിരിക്കും പുതിയ സർവകലാശാലയുടെ ആസ്ഥാനം. ഏതുപ്രായത്തിലുള്ളർക്കും പഠിക്കാം. ഇടയ്ക്ക് പഠനം നിർത്തുന്നവർക്കും പഠനം തുടരാം. നൈപുണ്യ വികസന കോഴ്സുകളും സർവകലാശാല നടത്തും. വിദ്യാഭ്യാസത്തിന്റെ ജനകീയവൽക്കരണത്തിന് വലിയ മാറ്റം വരും. ലൈഫ് മിഷൻ പദ്ധതിയുടെ കെയർ ഹോം ഫ്ലാറ്റ് നിർമിക്കുന്നതിന് ഒരേക്കർ സ്ഥലം ബോബി ചെമ്മണ്ണൂർ സംഭാവന നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here