രാ​ജ്യ​ത്ത് കോ​വി​ഡ് കേസുകള്‍ കു​റ​ഞ്ഞ് വരുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,981 പേ​ര്‍​ക്ക് കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 5.7% കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌ .ആകെ രോഗമുക്തി നിരക്ക് 98.08 ആയി.

ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,40,53,573 ആ​യി ഉ​യ​ര്‍​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 17,861 പേ​ര്‍ കോ​വി​ഡ് മുക്തരായപ്പോള്‍ 166 പേ​ര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്‌തു .ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മരണ സംഖ്യ 4,51,980 ആ​യി ഉ​യ​ര്‍​ന്നു.

നി​ല​വി​ല്‍ 2,01,632 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,33,99,961 പേ​രാ​ണ് കോ​വി​ഡ് മുക്തരായത് . രാ​ജ്യ​ത്ത് 8,36,118 പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. ഇ​തു​വ​രെ രാജ്യമൊട്ടാകെ 97,23,77,045 (97 . 23 കോടി ) ഡോസ് വാ​ക്സി​ന്‍ വിതരണം ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here