കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ ലിവ ഡേറ്റ് ഫെസ്റ്റിവലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല.പങ്കെടുക്കാന്‍ അനുവാദമുള്ളവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ഷിക പൈതൃകോത്സവത്തിന്റെ 17-ാമത് പതിപ്പ് ജൂലായ് 15 മുതല്‍ 23 വരെയാണ് നടക്കുക.

അല്‍ ദഫ്‌റയിലെ ലിവയില്‍ നടക്കുന്ന ഈന്തപ്പഴ മഹോത്സവം ഗള്‍ഫ് മേഖലയിലെ ഏറ്റവുംവലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്. മികച്ച രൂപഭംഗിയുള്ള ഈന്തപ്പഴം, ഏറ്റവും വലിയ ഈന്തപ്പഴക്കുല, ഏറ്റവും രുചിയേറിയ ഈന്തപ്പഴം തുടങ്ങി വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇത്തവണ 80 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here