ഒമാനില്‍ ബുധനാഴ്ച 188 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 83,606 ആയി. രാജ്യത്ത് കോവിഡ് ബാധയെത്തുടര്‍ന്ന് ആറുപേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 603 ആയി ഉയര്‍ന്നു.

അതേസമയം 211 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതിനോടകം 78,188 പേര്‍ കോവിഡ് ബാധയെ അതിജീവിച്ചു. 93.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 36 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 436 ആണ്. ഇതില്‍ 158 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here