സംസ്ഥാന സ‍ര്‍ക്കാര്‍ ഉയ‍ര്‍ത്തിയ കടുത്ത എതി‍ര്‍പ്പ് അവ​ഗണിച്ച്‌ തിരുവനന്തപുരം വിമാനത്താവളത്തിന്‍്റെ നടത്തിപ്പ് കേന്ദ്രസ‍ര്‍ക്കാര്‍ അദാനി ​ഗ്രൂപ്പിന് നല്‍കി. അന്‍പത് വ‍ര്‍ഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍്റെ നടത്തിപ്പ് അദാനി ​ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂ‍ര്‍, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്ബനികള്‍ക്ക് വിട്ടുകൊടുത്തു.

തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിം​ഗും പറഞ്ഞു. ടെന്‍‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദ്ദേശിച്ച കമ്ബനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here