യുഎഇയില്‍ ഇന്ന് 1,903 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,854 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള് സംഭവിച്ചു. 1,559 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 500,860 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 16,121 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 483,180 പേര് ഇതിനോടകം രോഗമുക്തരായി. ഇന്ന് മാത്രമായി 192,238 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.