സൗദിയിൽ രോഗമുക്തരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്​ചയിലേത്​ പോലെ ബുധനാഴ്​ചയും സുഖം പ്രാപിച്ചവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ വളരെ ഉയരത്തിലെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ​ചൊവ്വാഴ്​ചയിലേതിനെക്കാൾ കുറഞ്ഞു. ഇതാദ്യമായാണ്​ ​െഎസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുന്നത്​.

ഒറ്റദിവസം കൊണ്ട്​ സുഖം പ്രാപിച്ചത്​ 2365 പേരാണ്​. ഇതോടെ ആകെ രോമുക്തരുടെ എണ്ണം 17622 ആയി ഉയർന്നു. പുതുതായി 1905 പേരിൽ കോവിഡ്​ സ്ഥിരീകരിച്ചു. ആകെ ​േകാവിഡ്​ ബാധിതരുടെ എണ്ണം 44 830. ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത്​ 26935 പേരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത്​ പേർ​ മരിച്ചു​. രണ്ട്​ സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്​.

മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. 42നും 80നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ചികിത്സയിലുള്ളവരിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 32 ശതമാനമായി​. ബാക്കി വിവിധ രാജ്യക്കാരാണ്​.

പുതിയ രോഗികളിൽ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ട്​​​​​​ ശതമാനം കുട്ടികളും നാല്​​ ശതമാനം കൗമാരക്കാരും 88 ശതമാനം മുതിർന്നവരുമാണ്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 496,948 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 27ാം ദിവസത്തിലേക്ക്​ കടന്നു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here