കോവിഡ് വ്യാപനത്തെ തുടർന്ന് പടിഞ്ഞാറൻ ഏഷ്യൻ രാജ്യമായ ലെബനാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹസൻ ദിയാബ് മന്ത്രിസഭാ യോഗത്തിന് ശേഷമാണ്​ നാലു ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.

ചില പൗരന്മാരുടെ അലക്ഷ്യവും നിരുത്തരവാദപരമായ പ്രവൃത്തിയാണ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിക്കാൻ കാരണമെന്ന് ഹസൻ ദിയാബ് വ്യക്തമാക്കി.

ലെബനാൻ സമ്പദ് വ്യവസ്ഥ പൂർവസ്ഥിതിയിലാക്കാൻ അഞ്ച് ഘട്ടങ്ങളിലുള്ള പദ്ധതിയാണ് ഭരണകൂടം നടപ്പാക്കുന്നത്. ലെബനാനിൽ 870 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 26 പേർ മരിച്ചു. 234 പേർ സുഖം പ്രാപിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here