യുഎഇയില്‍ ഇന്ന് 1,930 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 1,503 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കോവിഡ് മരണങ്ങള്‍ സംഭവിച്ചു. 1,554 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 497,154 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 479,566 പേര്‍ ഇതിനോടകം രോഗമുക്തരായി. ഇന്ന് മാത്രമായി 203,347 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here