ഇന്ത്യയിൽ കോവിഡ് മരണം 16095 ആയി. രണ്ട് ദിവസം കൊണ്ടാണ് മരണസംഖ്യ 15000ൽ നിന്ന് 16000 ലേക്ക് എത്തിയതെന്നത് രാജ്യത്തിന്റെ അതിരൂക്ഷ കോവിഡ് സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 24 മണിക്കൂറിനിടെ 19906 പോസിറ്റീവ് കേസുകളും 329 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തുടർച്ചയായി രണ്ടാം ദിനവും 18000 കടന്നിരിക്കുകയാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ. ഇന്നലെയും കൊവിഡ് കേസുകൾ 18,000 കടന്നിരുന്നു. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 81 പേരുടെ മരണവും, വിശദ പരിശോധനയിൽ 1050 കേസുകളും കണക്കിൽ ചേർന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 11,979 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 5,28,859 ആയി. 309712 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 203051 ആണ്.

റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 85.5 ശതമാനം പോസിറ്റീവ് കേസുകളും എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം വിലയിരുത്തി. 87 ശതമാനം മരണവും ഈ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്ര, പശ്ചിമ ബംഗാൾ എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here