അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ നീട്ടിയെങ്കിലും യുഎഇയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ കൂടി പുനരാരംഭിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്ടേക്ക് റാസല്‍ഖൈമയില്‍ നിന്ന് ഈ മാസം 31നും അല്‍ഐനില്‍നിന്ന് ജൂലൈ ഒന്നിനുമാണ് സര്‍വീസ് ആരംഭിക്കുന്നത്.

റാസല്‍ഖൈമയില്‍നിന്ന് ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. തിരിച്ച് പ്രാദേശിക സമയം രാവിലെ 10.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് റാസല്‍ഖൈമയില്‍ എത്തും. അല്‍ഐനില്‍നിന്ന് വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ 10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് റാസല്‍ഖൈമയില്‍ ഇറങ്ങും. 2 വിമാനങ്ങളിലെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here