ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐ പി എല്‍ ആദ്യ പകുതിയില്‍ അവര്‍ക്ക് ഒപ്പം ഉണ്ടാകില്ല. ശ്രേയസ് അയ്യറിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരും എന്നുമാണ് ഇന്ത്യന്‍ ക്യാമ്ബില്‍ നിന്നുള്ള വാര്‍ത്ത.

ഷോള്‍ഡര്‍ ഡിസ്ലൊക്കേറ്റഡ് ആയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിന് ഇടയില്‍ ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്. താരം ഏകദിന പരമ്ബരയില്‍ ഇനി കളിക്കില്ല. മാത്രമല്ല ഐ പി എല്‍ സീസണ്‍ ആദ്യ പകുതിയിലും ശ്രേയസ് ഉണ്ടാകില്ല. ഡല്‍ഹിക്ക് ഇത് വലിയ തിരിച്ചടിയാകും. ശ്രേയസിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് തല്‍ക്കാലം ഡെല്‍ഹിയുടെ ക്യാപ്റ്റനാകാന്‍ ആണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here