ടൊയോട്ടയുടെ പ്രീമിയം സ്പോര്‍ട് എസ്‌യുവി ഫോര്‍ച്യൂണറിന്റെ പുത്തന്‍ പതിപ്പ് അടിമുടി മാറ്റങ്ങളുമായി വിപണിയിലെത്തുന്നു .പ്രൊജക്ടര്‍ എല്‍ ഇ ഡി ഹെഡ്‌ലാംപ്, ഡേ ടൈം റണ്ണിങ് ലാംപ്,പുതിയ ഗ്രില്‍, വേറിട്ട ബംപര്‍ തുടങ്ങിയവയാണു ഫോര്‍ച്യൂണറിന്റെ മുന്‍ഭാഗം പരിഷ്‌ക്കരിച്ചിരിക്കുന്നത് . പിന്നിലെ ബംപറും ടെയില്‍ ലാംപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ കൂട്ടാനായി ഏഴ് എയര്‍ബാഗുകളും ലഭ്യമാണ്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലായി രണ്ടു വീല്‍, നാലു വീല്‍ ഡ്രൈവ് മോഡുകളില്‍ ലഭിക്കുന്ന വാഹനത്തിന് 29.98 ലക്ഷം രൂപ മുതല്‍ 37.58 ലക്ഷം രൂപ വരെയാണ് വില.

4×2 പെട്രോള്‍ മാനുവലിന് 29.98 ലക്ഷം രൂപയും 4×2 പെട്രോള്‍ ഓട്ടമാറ്റിക്കിന് 31.57 ലക്ഷം രൂപയും 4×2 ഡീസല്‍ മാനുവലിന് 32.48 ലക്ഷം രൂപയും 4×2 ഡീസല്‍ ഓട്ടമാറ്റിക്കിന് 34.84 ലക്ഷം രൂപയുമാണ് വില. 4×4 ഡീസല്‍ മാനുവലിന് 35.14 ലക്ഷം രുപയും 4×4 ഡീസല്‍ ഓട്ടമാറ്റിക്കിന് 37.43 ലക്ഷവും 4×2 ലെജെന്‍ഡര്‍ പതിപ്പിന് 37.58 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

ഫോര്‍ച്യൂണര്‍ ശ്രേണിയിലെ മുന്തിയ വകഭേദമായി ലെജെന്‍ഡര്‍ എത്തുന്നു എന്നത് ശ്രദ്ധേയമാണ് .ഇരട്ട വര്‍ണ അലോയ് വീല്‍, ‘എല്‍’ ആകൃതിയിലുള്ള ഇന്‍സേര്‍ട്ടുകള്‍, കോണ്‍ട്രാസ്റ്റിങ് കൃത്രിമ ഡിഫ്യൂസറുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. കറുപ്പ് – മറൂണ്‍ നിറങ്ങള്‍ കലര്‍ന്നതാണ് ഉള്‍ഭാഗം . ഒന്‍പത് ഇഞ്ച് ടച് സ്ക്രീന്‍, 360 ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജിങ് സൗകര്യം തുടങ്ങിയവയും ഉണ്ടാകും.2.8 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനോടെയാണു ഫോര്‍ച്യൂണര്‍ വില്‍പനയ്ക്കെത്തിയത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 201 ബിഎച്ച്‌പി കരുത്തും 500 എന്‍എം ടോര്‍ക്കും നല്‍കും. 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 164 ബിഎച്ച്‌പി കരുത്തും‌ 245 എന്‍ എം ടോര്‍ക്കുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here