ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ദി​നം ഓ​സ്ട്രേ​ലി​യ​യ്ക്ക് മേ​ല്‍​കൈ. മ​ഴ​മൂ​ലം 55 ഓ​വ​ര്‍ മാ​ത്രം ക​ളി​ച്ച ആ​ദ്യ​ദി​നം അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ഓ​സീ​സ് 166/2 എ​ന്ന നി​ല​യി​ലാ​ണ്.

മാ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍ (പു​റ​ത്താ​കാ​തെ 67), അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ വി​ല്‍ പു​കോ​വി​സ്കി (62) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഒ​ന്നാം​ദി​നം ഓ​സീ​സി​ന്േ‍​റ​താ​ക്കി മാ​റ്റി​യ​ത്. സ്റ്റീ​വ് സ്മി​ത്ത് 31 റ​ണ്‍​സോ​ടെ ക്രീ​സി​ലു​ണ്ട്.

ടോ​സ് നേ​ടി​യ ഓ​സീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കി​ല്‍ നി​ന്നും മോ​ചി​ത​നാ​യി എ​ത്തി​യ ഡേ​വി​ഡ് വാ​ര്‍​ണ​റെ (അഞ്ച്) വീ​ഴ്ത്തി മു​ഹ​മ്മ​ദ് സി​റാ​ജ് ഇ​ന്ത്യ​യ്ക്ക് ന​ല്ല തു​ട​ക്കം ന​ല്‍​കി. അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍റെ പ​ത​ര്‍​ച്ച​യി​ല്ലാ​തെ പു​കോ​വി​സ്കി ബാ​റ്റ് വീ​ശി​യ​തോ​ടെ ഓ​സീ​സ് സ്കോ​ര്‍ മു​ന്നോ​ട്ടു​ച​ലി​ച്ചു. ല​ബു​ഷെ​യ്നും പ​തി​യ താ​ളം ക​ണ്ടെ​ത്തി​യ​തോ​ടെ ഓ​സീ​സ് ക​ര​ക​യ​റി. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 100 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് പി​രി​ഞ്ഞ​ത്.

പു​സ്കോ​വി​സ്കി പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ സ്മി​ത്ത് ആ​ക്ര​മി​ച്ചു ക​ളി​ച്ചാ​ണ് തു​ട​ങ്ങി​യ​ത്. സ്മി​ത്ത്-​ല​ബു​ഷെ​യ്ന്‍ സ​ഖ്യം ഇ​തു​വ​രെ 60 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. ഉ​മേ​ഷ് യാ​ദ​വി​ന് പ​ക​രം ടീ​മി​ലെ​ത്തി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ ന​വ​ദീ​പ് സെ​യ്നി​യും ഒ​രു വി​ക്ക​റ്റ് നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here