ബഹ്​റൈനിൽ ഇന്ന് 220 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 158 പേർ വിദേശ തൊഴിലാളികളാണ്​. 50 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9685 കോവിഡ്​ പരിശോധനകൾ​ രാജ്യത്ത്​ നടത്തി​. നിലവിൽ 3771 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ നാല്​ പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

പുതുതായി 284 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 2637 പേരാണ്​ രോഗമുക്​തി നേടിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here