ഇന്ത്യക്കാരുടെ തിരിച്ചുപോക്കിന്​ കുവൈത്തിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ രജിസ്​ട്രേഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. അതേസമയം, അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, മരണവുമായി ബന്ധപ്പെട്ട യാത്രികർ തുടങ്ങിയവർക്ക്​ [email protected] എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

മുൻഗണന ക്രമത്തിൽ യാത്രക്കാരെ തെരഞ്ഞെടുക്കാനുള്ള അധികാരം എംബസിക്ക്​ മാത്രമാണെന്നും പുറത്തുനിന്ന്​ ലഭിക്കുന്ന വാഗ്​ദാനങ്ങൾക്ക്​ എംബസി ഉത്തരവാദിയാവില്ലെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ടിക്കറ്റ്​ ബുക്കിങ്​/ഇഷ്യൂ/വിൽപനക്കുള്ള ഏക ഏജൻസി ഇന്ത്യയാണെന്നും ഇക്കാര്യത്തിൽ എംബസി ഇടപെടുന്നില്ലെന്നും അധികൃതർ വ്യക്​തമാക്കി. കൂടുതൽ വിവരങ്ങൾക്ക്​ [email protected], [email protected] എന്നീ മെയിൽ വിലാസത്തിലും 965 66501391, 965 97610246, 965 97229945 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here