യുഎഇയില്‍ 2,304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 2,428 പേര് രോഗമുക്തരായപ്പോള്‍ 24 മണിക്കൂറിനിടെ പുതിയതായി അഞ്ച് കൊവിഡ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,48,372 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,53,069 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,36,463 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 1477 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 15,129 കൊവിഡ് രോഗികള്‍ യുഎഇയില്‍ ചികിത്സയില്‍ ഉണ്ടെന്നാണ് കണക്കുകള്‍.