ഒമാനില്‍ പൊതു മാപ്പിന്റെ കാലാവധി മാര്‍ച്ച്‌ 31ന് അവസാനിക്കും.കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് മാര്‍ച്ച്‌ 31 വരെ നീട്ടുകയായിരുന്നു. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ഇതുവരെ 65173 പേരാണ് രജിസ്റ്റര്‍ ചെയ്തതെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു.

ഇതില്‍ 46355 പേര്‍ ഇതിനകം രാജ്യം വിട്ടുകഴിഞ്ഞു. മാര്‍ച്ച്‌ 31 വരെയുള്ള അധിക സമയത്ത് അപേക്ഷിച്ച്‌ അനുമതി ലഭിച്ചവര്‍ ജൂണ്‍ 30നകം രാജ്യം വിടുകയും വേണം.മാനവ വിഭവശേഷി മന്ത്രാലയം വെബ്‌സൈറ്റില്‍ സനദ് സെന്‍റുകള്‍ വഴിയോ സാമുഹിക പ്രവര്‍ത്തകര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യുന്നതാണ് ആദ്യത്തെ ഘട്ടം. ഏഴ് ദിവസത്തിന് ശേഷം മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here