രാജ്യത്ത് കഴിഞ്ഞ ദിവസം 23,529 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 311 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 2,77,020 പേര് രോഗ ബാധിതരായി ചികിത്സയില്‍ തുടരുകയാണ്.
195 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 28,718 പേര് രോഗമുക്തി നേടി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 97.85 ശതമാനമാണ്. മാര്‍ച്ച് മാസത്തിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണിത്.
കഴിഞ്ഞ ദിവസം 65 ലക്ഷത്തിന് മുകളില്‍ വാക്സിന് ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് വാക്സിനേഷന് സ്വീകരിച്ചവരുടെ ആകെ എണ്ണം 88 കോടി 34 ലക്ഷം കവിഞ്ഞു.