എക്സ്പോ 2020 വേദിയിലേയ്ക്ക് യുഎഇയിലെ 9 കേന്ദ്രങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). അബുദാബിയിലെ മൂന്നു കേന്ദ്രങ്ങളിൽ നിന്നും ഷാർജയിലെ രണ്ടു കേന്ദ്രങ്ങളിൽ നിന്നും അജ്മാൻ, റാസൽഖൈമ, ഫുജൈറ, അൽ ഐൻ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിൽ നിന്നുമാണ് സൗജന്യ ബസ് സർവീസ്. ഇതിനായി 77 ബസുകൾ ഏർപ്പെടുത്തി.

അബുദാബിയിൽ നിന്ന് ബസുകൾ പുറപ്പെടുന്ന സ്റ്റേഷനുകൾ

  1. അബുദാബി രാജ്യാന്തര വിമാനത്താവളം
  2. അബുദാബി മെയിൻ ബസ് സ്റ്റേഷൻ
  3. മറീന മാൾ സ്റ്റേഷൻ
  4. അൽ ഐൻ ബസ് സ്റ്റേഷൻ

ഷാർജയിൽ നിന്ന്

  1. അൽ ജുബൈൽ ബസ് സ്റ്റേഷൻ
  2. മുവൈല ബസ് സ്റ്റേഷൻ

റാസൽഖൈമ ബസ് സ്റ്റേഷൻ
ഫുജൈറ ബസ് സ്റ്റേഷൻ (സിറ്റി സെന്ററിനടുത്ത്)

ആകെ 287 ട്രിപ്പുകളുണ്ടായിരിക്കും. വാരാന്ത്യങ്ങളിൽ (വ്യാഴം, വെള്ളി) ഇത് 358 ആകും. ആർടിഎ നേരത്തെ ദുബായിലെ 9 സ്റ്റേഷനുകളിൽ നിന്ന് ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. പാം ജുമൈറ, അൽ ബറഹ, അൽ ഗുബൈബ, എത്തിസാലാത്ത്, ഗ്ലോബൽ വില്ലേജ്, ഇന്റർനാഷനൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് മാൾ, ദുബായ് ഇന്റർനാഷനൽ എയർപോർട്ട് (ടെർമിനൽ3) എന്നിവിടങ്ങളിൽ നിന്ന് നിത്യേതന 455 മുതൽ 476 ട്രിപ്പുകളാണുണ്ടായിരിക്കുക. കൂടാതെ, എക്സ്പോ പാർക്കിങ് ഏരിയയിൽ നിന്ന് മൂന്ന് കവാട (ഒാപർച്യൂനിറ്റി, മൊബിസിറ്റി, സസ്റ്റൈനബിലിറ്റി) ങ്ങളിലേയ്ക്ക് സൗജന്യ ബസ് സർവീസുമുണ്ടായിരിക്കും.

എക്സ്പോ റൈഡേഴ്സ് ബസുകൾ രാവിലെ 6.30 മുതൽ സർവീസ് ആരംഭിക്കും. എക്സ്പോ ഗെയ്റ്റുകൾ അടച്ചിട്ട് 90 മിനിറ്റ് വരെ സേവനം തുടരും. എക്സ്പോ പാർക്കിങ് ഷട്ടിൽ ബസുകൾ രാവിലെ 9ന് സർവീസ് ആരംഭിച്ച് ഗെയ്റ്റുകൾ അടച്ച ശേഷം 90 മിനിറ്റ് വരെ സർവീസ് തുടരും. എക്സ്പോ ഗേറ്റുകൾ തമ്മിലുള്ള ബസ് സർവീസ് (എക്സ്പോ പീപ്പിൾ മൂവർ) രാവിലെ 6.30 ന് സേവനം ആരംഭിക്കുകയും ഗെയ്റ്റുകൾ അടച്ച ശേഷം 90 മിനിറ്റ് വരെ തുടരുകയും ചെയ്യും. ടാക്സി, ഇ-ഹെയ്ൽ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here