സൗദിയിൽ കോവിഡ് ബാധിച്ച്​ ചൊവ്വാഴ്​ച 24 പേർ മരിച്ചു. ആകെ മരണസംഖ്യ 549 ആയി ഉയർന്നു. മക്ക (6), ജിദ്ദ (9), റിയാദ്​ (6), മദീന (1), ദമ്മാം (1), ഖുൻഫുദ (1) എന്നിവിടങ്ങളിലാണ്​ മരണം.

1,484 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 65790 ആയി. പുതുതായി 1869 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണം 89,011 ആയി​.

രാജ്യത്തെ വിവിധ ആശുപത്രികളിലായി 22672 ആളുകൾ ചികിത്സയിലുണ്ട്​. 24 മണിക്കൂറിനിടെ 15364 ​േകാവിഡ്​ പരിശോധനകളാണ്​ നടന്നത്​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 853987 ആയി​.

ചൊവ്വാഴ്​ച ആറ്​​ പേർ മരിച്ച മക്കയിൽ ആകെ മരണസംഖ്യ 230 ഉം ഒമ്പത്​​ പേർ മരിച്ച​ ജിദ്ദയിൽ 174 ഉം ആയി​. കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 171 ആണ്​.

LEAVE A REPLY

Please enter your comment!
Please enter your name here