കേരളത്തിൽ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തരായി. 53 പേർ വിദേശത്തു നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു. 5 പേർക്ക് സമ്പർക്കം മൂലമാണു രോഗമുണ്ടായത്. 24 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 632 പേര്‍ ചികിൽസയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേർ ആശുപത്രികളിൽ. ക്വാറന്റീനിൽ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

വന്ദേ ഭാരത് മിഷനിൽ എത്ര വിമാനത്തിന് അനുമതി നൽകണം എന്ന് കേന്ദ്രത്തോട് ചോദിച്ചു. അവർ പറയുന്ന അത്രയും വിമനങ്ങൾക്ക് അനുമതി നൽകും. വിദേശത്ത് കുടുങ്ങിയവരെ കൊണ്ടുവരുന്നതിന് വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ല. എന്നാൽ യാത്രക്കാരിൽ നിന്നും പണം ഈടാക്കി കൊണ്ടുവരുന്നതിന് നിബന്ധനയുണ്ട്. വിമാന നിരക്ക് വന്ദേ ഭാരത് നിരക്കിന് തത്തുല്യമായിരിക്കണം. മുൻഗണനാ അടിസ്ഥാനത്തിലേ ആളുകളെ കൊണ്ടുവരാവൂ. സ്പൈസ് ജെറ്റിന് 300 ഫ്ലൈറ്റിന് അനുമതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here