അതിശക്ത ചുഴലിക്കാറ്റായി മാറിയ നിസർഗ മുംബൈ തീരം തൊട്ടതോടെ മഹാരാഷ്ട്രയില്‍ കനത്ത ഭീതി. മുംബൈയിൽ നിന്നു 100 കിലോമീറ്റർ അകലെ അലിബാഗിലാണ് കര തൊട്ടത്. റായ്ഗഡിലും അലിബാഗിലും വ്യാപകനാശം. മുംബൈ നഗരത്തില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി.

മുംബൈ വിമാനത്താവളം അടച്ചു. ചേരികളില്‍ വെള്ളക്കെട്ട് ആയതോടെ ജനജീവിതം ദുരിത നടുവിലായി. വൈദ്യുതി, ഫോണ്‍ ലൈനുകള്‍ താറുമാറായി, താനെയില്‍ നടപ്പാലം തകര്‍ന്നു. അലിബാഗിൽ കടൽക്ഷോഭവും പേമാരിയുമാണ്.

മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. അടുത്ത മൂന്നു മണിക്കൂർ നിസർഗ മുംബൈ തീരത്ത് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here