കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഇന്ത്യയില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 58.83% കേസുകളും തമിഴ്നാട്, കര്‍ണാടക, കേരള, മഹാരാഷ്ട്ര ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളതാണ്. 14.89% കേസുകള്‍ തമിഴ്നാട്ടില്‍ നിന്നും മാത്രമുളളതാണ്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടില്‍ 35,873 പേര്‍ക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. കര്‍ണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു നാലു സംസ്ഥാനങ്ങളിലെ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 3741 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 682 പേ‌ര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം കര്‍ണാടകയില്‍ 451 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കണക്കുകള്‍ പ്രകാരം മേയ് 22 ന് 21,23,782 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയില്‍ 32,86,07,937 സാമ്ബിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here