രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചത് 2,57,299 പേര്‍ക്ക്. 3,57,630 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 4194 പേരാണ് ഇന്നലെ കൊറോണ വൈറസ് രോഗം മൂലം മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,89,290 ആയി ഉയര്‍ന്നു. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. കൊറോണ വൈറസ് രോഗബാധ മൂലം മരിച്ചത് 2,95,525 പേരാണ്. നിലവില്‍ 29,23,400 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 19,33,72,819 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. തമിഴ്‌നാട്ടില്‍ ഇന്നലെ മുപ്പത്തയ്യായിരത്തിന് മുകളിലാണ് രോഗ ബാധിതര്‍. മഹാരാഷ്ട്രയില്‍ മുപ്പതിനായിരത്തില്‍ താഴെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം.

തമിഴ്‌നാട്ടില്‍ 36,184 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 467 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. രോഗ മുക്തി നേടിയത് 24,478 പേര്‍ ആണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗ മുക്തര്‍ 14,76,761. ആകെ മരണം 19,598. നിലവില്‍ സംസ്ഥാനത്ത് 2,74,629 പേര്‍ ചികിത്സയില്‍ ഉണ്ട്.

മഹാരാഷ്ട്രയില്‍ 29,644 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 44,493. ഇന്ന് 555 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092. ആകെ രോഗ മുക്തര്‍ 50,70,81. ആകെ മരണം 86,618. നിലവില്‍ 3,67,121 ആക്ടീവ് കേസുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here