കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,254 പുതിയ കോവിഡ് കേസുകൾ സ്ഥിതീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,32,64,175 ആയി മാറി. കോവിഡ് മൂലം 219 മരണം കൂടി റിപ്പോർട്ട്‌ ചെയ്തതോടെ ആകെ കോവിഡ് മരണം 4,42,874 ആയി.

37,687 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,24,47,032 ആയി. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 3,74,269 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.13 ശതമാനമാണ്. 12,08,247 സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. 54,30,14,076 സാംപിളുകളാണ് സെപ്റ്റംബർ 12 വരെ പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here