ഒമാനിൽ ഇന്ന് 298 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതു വരെ റിപ്പോർട്ട്​ ചെയ്​തതിൽ ഏറ്റവും ഉയർന്ന കോവിഡ്​ ബാധയാണിത്​. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4019 ആയി. പുതിയ രോഗികളിൽ 209 പേർ വിദേശികളും 89 പേർ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയം ബുധനാഴ്​ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രോഗമുക്​തി നേടിയവരുടെ എണ്ണം 1250ൽ നിന്ന്​ 1289 ആയി ഉയർന്നിട്ടുണ്ട്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 2713 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 245 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 2971 ആയി. 658 പേർക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here