ദോഹ ∙ ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിക്കുള്ള അവാർഡ് ഉൾപ്പെടെ 3 വേൾഡ് ട്രാവൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. ലോകത്തിലെ മുൻനിര എയർലൈൻ കൂടാതെ മുൻനിര എയർലൈൻ ബിസിനസ് ക്ലാസ്, മുൻനിര എയർലൈൻ ലോഞ്ച്-ബിസിനസ് ക്ലാസ് എന്നിങ്ങനെയാണ് പുരസ്‌കാരനേട്ടം. യാത്രക്കാരുടെ സംതൃപ്തി ഉറപ്പാക്കി ഉയർന്ന നിലവാരവും സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനാണ് പുരസ്‌കാരം.

സമാനതകളില്ലാത്ത ആഡംബര സൗകര്യങ്ങളും സേവനങ്ങളുമാണ് മുൻനിര എയർലൈൻ ബിസിനസ് ക്ലാസിനുള്ള നേട്ടത്തിനും ഖത്തർ എയർവേയ്‌സിനെ അർഹമാക്കിയത്. ഖത്തർ എയർവേയ്‌സിന്റെയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെയും കിരീട നേട്ടങ്ങളിലൊന്നായ അൽ മൗർജൻ ബിസിനസ് ലോഞ്ചിനാണ് മുൻനിര എയർലൈൻ ലോഞ്ചിനുള്ള വേൾഡ് ട്രാവൽ അവാർഡ് ലഭിച്ചത്. യാത്രക്കാർക്ക് അവിസ്മരണീയ അനുഭവം പ്രദാനം ചെയ്യുന്നതാണ് ലോഞ്ച്. ബിസിനസ്, വിനോദ, കുടുംബ യാത്രക്കാർക്കെല്ലാം ഒരുപോലെ മികച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here