തമിഴ്​നാട്ടിൽ​ കോവിഡ്​-19 ബാധിച്ച്​ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 47 ആയി. 24 മണിക്കൂറിനിടെ 13,367 സാമ്പിളുകൾ പരിശോധിച്ചതിൽ 669 പേർക്ക്​ പുതുതായി രോഗബാധ കണ്ടെത്തി. ഇതിൽ 257 പേർ സ്​ത്രീകളാണ്​.135 പേരെ ഡിസ്​ചാർജ്​ ചെയ്​തു.

രോഗംഭേദമായി ആശുപത്രിയിൽനിന്ന്​ വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,959. ഇതേവരെ 2,32,368 പേർക്കാണ്​ പരിശോധന നടത്തിയത്​. ചെന്നൈയിൽ 509 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 3,839 ആയി.

ചെന്നൈയിലെ കോയമ്പേട്​ പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ടാണ്​ കൂടുതലും കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. 1500 ൽ അധികം കേസുകളാണ് കോയമ്പേട്​ മാർക്കറ്റുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട്​ ചെയ്​തത്​. കോവിഡ്​ നിയന്ത്രണ വിധേയമായ മേഖലകളിൽ തമിഴ്​നാട്​ സർക്കാർ നിരവധി ഇടളവുകൾ അനുവദിച്ചിരുന്നു. കോയമ്പത്തൂരിലും മധുരയിലും ​കോവിഡ്​ കേസുകൾ ഉയർന്നുവരുന്നുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here