അജ്മാനില്‍ മൂന്നു മിനിറ്റിനകം ഫലം ലഭിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു. തമോഹ് ഹെല്‍ത്ത് കെയര്‍ സ്ഥാപിച്ച കൊവിഡ് വൈറസ് ലേസര്‍ സ്ക്രീനിങ് സെന്റര്‍ അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് ഉദ്ഘാടനം ചെയ്തത്.
20 ലേസര്‍ സ്ക്രീനിങ് ബൂത്തുകളുള്ള കേന്ദ്രത്തില്‍ പ്രതിദിനം 6,000 മുതല്‍ 8,000 വരെ ആളുകളെ പരിശോധിക്കാന്‍ സൗകര്യമുണ്ട്. പരിശോധനാ നിരക്ക് 50 ദിര്‍ഹമാണ്. വിപുലമായ കോവിഡ് വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ യു.എ.ഇ നേതൃത്വം എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ലേസര്‍ സ്ക്രീനിങിന് വിധേയമായി ഉദ്ഘാടനം നിര്‍വഹിച്ച കിരീടാവകാശി പറഞ്ഞു.