ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്. പ്രത്യേക കള്‍ച്ചറല്‍ ക്യാമ്ബിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ടീം അംഗങ്ങളില്‍ രോഗബാധ കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ടീമിലെ താരങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ 50ഓളം പേരാണ് പരിശോധനകള്‍ക്ക് വിധേയരായത്. ഇതിലാണ് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇരുവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, പകരക്കാരെ ക്യാമ്ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ ബാധിതരായി ഐസൊലേഷനില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഓണ്‍ലൈനായി ക്യാമ്ബിന്റെ ഭാഗമാകാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 18നാണ് ക്യാമ്ബ് ആരംഭിച്ചത്. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാമ്ബ് ഓഗസ്റ്റ് 22നാണ് അവസാനിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here