ദുബായ്: കോവിഡ് -19 ന്റെ ഉത്ഭവത്തിന് തൊട്ടുമുമ്പ് വരെയുള്ള ആഗോള വിമാന യാത്രാ സ്ഥിതിയിലേക്ക് മടങ്ങാൻ മൂന്ന് വർഷമെങ്കിലുമെടുക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് മേധാവികൾ പറഞ്ഞു.

എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക്, ഇത്തിഹാദ് ചീഫ് എക്സിക്യൂട്ടീവ് ടോണി ഡഗ്ലസ് എന്നിവരുമായി യുഎഇ-യുഎസ് ബിസിനസ് കൗൺസിൽ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ലോകത്തെ 85 ശതമാനം വിമാനക്കമ്പനികളും പാപ്പരാകാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായും
ഔദ്യോദികവും ഗവണ്മെന്റ് തലത്തിലുള്ള പിന്തുണയില്ല എങ്കിൽ വർഷാവസാനത്തിനുമുമ്പ് പാപ്പരാകാമെന്നും ക്ലാർക്ക്, ഡഗ്ലസ് എന്നിവർ കോൺഫറൻസിൽ പറഞ്ഞു.

പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ച് കടക്കാനും യാത്രക്കാരുടെ സുഗമമായ യാത്രാ നീക്കുപോക്കുകൾക്ക് രൂപം കൊള്ളാനും 2023 വരെയെങ്കിലും സമയമെടുക്കുമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകി. കോവിഡ് 19 അന്താരാഷ്ട്ര വിമാന യാത്രകൾക്ക് ഒരു വിർച്വൽ ഹാൾട്ടാണ് ഇപ്പോൾ നൽകിയിട്ടുള്ളത്, ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയില്ലെന്ന് പല വിമാനക്കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യു എ എയിലെ എമിറേറ്റ്‌സും ഇത്തിഹാദും കഴിഞ്ഞ മാസം മുതൽ ഷെഡ്യൂൾ ചെയ്ത പാസഞ്ചർ വിമാന സർവീസുകൾ നടത്തിയിട്ടുണ്ട്, വിദേശികളെ തിരിച്ച് നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള ഔട്ട്‍ബൗണ്ട് സർവീസുകളായിരുന്നു അവ.

ദുബായ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സിനു പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തികമായി പിന്തുണ നൽകുമെന്ന് എയർലൈനിനോട് ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here