ദു​ബൈ തൊ​ഴി​ൽ​കാ​ര്യ സ്ഥി​രം സ​മി​തി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്ദു​ല്ല ല​ശ്​​ക​രി തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം”

“ദു​ബൈ: ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ​യി​ൽ 3000ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ മെ​ഗാ ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ സ​ർ​ക്കാ​റി​ന്റെ തൊ​ഴി​ൽ​കാ​ര്യ സ്ഥി​രം സ​മി​തി​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. അ​ൽ ഹ​ബാ​ബി​ലെ ദു​ബൈ ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ക​ൾ​ച​ർ വി​ല്ലേ​ജി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​മാ​റാ​ത്തി സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.”

“ദു​ബൈ പെ​ർ​മ​ന​ന്റ് ക​മ്മി​റ്റി ഓ​ഫ് ലേ​ബ​ർ അ​ഫ​യേ​ഴ്‌​സ് (പി.​സി.​എ​ൽ.​എ) ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്ദു​ല്ല ല​ശ്​​ക​രി, അം​ഗ​ങ്ങ​ൾ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നാ​യി പി.​സി.​എ​ൽ.​എ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ഘോ​ഷം ഒ​രു​ക്കി​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്കും വി​ക​സ​ന​ത്തി​നും ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ​വ​രാ​ണെ​ന്നും അ​വ​രെ ബ​ഹു​മാ​ന​ത്തോ​ടെ​യും അ​ന്ത​സ്സോ​ടെ​യും പ​രി​ഗ​ണി​ക്കു​ക​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും പി.​സി.​എ​ൽ.​എ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ബ്ദു​ല്ല ല​ശ്​​ക​രി പ​റ​ഞ്ഞു.”

LEAVE A REPLY

Please enter your comment!
Please enter your name here