ദോഹ: ഖത്തറിൽ കോവിഡ്​ ചികിൽസക്കായി 72 മണിക്കൂറിനുള്ളിൽ ഒരുക്കിയത്​ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി. ഉംസലാലിൽ 3000 കിടക്കകളോടെ അത്യാധുനിക സേവനങ്ങൾ ഉറപ്പുനൽകുന്ന കോവിഡ്–19 ഫീൽഡ് ക്വാറൈൻറൻ ആശുപത്രി സജ്ജമാക്കിയത്​ പൊതുമരാമത്ത്​ വകുപ്പായ അശ്ഗാലാണ്​. 8500 കിടക്കകളുമായി മറ്റൊരു ക്വാറൈൻറൻ ആശുപത്രി കൂടി ഉംസലാലിൽ നിർമ്മാണത്തിലിരിക്കുകയാണ്​. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ആശുപത്രികളുടെ നിർമാണം.

8500 കിടക്കകളുമായി പുതിയ ആശുപത്രി കൂടി സജ്ജമാകുന്നതോടെ 12500 കിടക്കകൾ ഉൾപ്പെടുന്ന ഉംസലാൽ മെഡിക്കൽ ക്വാറൻറീൻ കോംപ്ലക്സ്​ പൂർണമായും പ്രവർത്തനക്ഷമമാകുമെന്ന് എഞ്ചി. ഫാതിമ അൽ മീർ പറഞ്ഞു. രോഗികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് 600 പേരെ ഉൾക്കൊള്ളാൻ വിധത്തിൽ കായിക വിനോദ സൗകര്യങ്ങളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഐപാഡുകളും കായിക പ്രവർത്തനങ്ങളും ഉൾപ്പെടെയാണ് റിക്രിയേഷൻ സ​െൻറർ. കൂടാതെ സുരക്ഷിതമായി സാമൂഹിക അകലം പാലിച്ച് ഒരേ സമയം 900 പേർക്ക് ഭക്ഷണം കഴിക്കാവുന്ന കാൻറീനും ആശുപത്രിയുടെ മറ്റൊരു സവിശേഷതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here