മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധയുടെ പ്രധാന കേന്ദ്ര സ്​ഥാനമായ മത്ര വിലായത്തിൽ രോഗ നിർണയത്തിനായി പ്രത്യേക പരിശോധനാ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ സൗജന്യ രോഗ നിർണയ പരിശോധനക്ക്​ വിധേയമാകാം. സ്വദേശികളെ പോലെ വിദേശികൾക്കും പരിശോധനയും രോഗമുണ്ടെന്ന്​ കണ്ടെത്തുന്ന പക്ഷം ചികിത്സയും സൗജന്യമായിരിക്കും. പരിശോധനക്ക്​ എത്തുന്ന വിദേശികൾ റെസിഡൻറ്​ കാർഡ്​ ഹാജരാക്കേണ്ടതില്ല. അനധികൃത തൊഴിലാളികളെയും മറ്റും പരിശോധനക്ക്​ വിധേയമാകാൻ പ്രേരിപ്പിക്കുകയാണ്​ ആരോഗ്യ വകുപ്പ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.

പ്രത്യേക രോഗ പരിശോധനാ ക്യാമ്പുകൾ നടക്കുന്ന സ്​ഥലങ്ങളും സമയവും ചുവടെ; സബ്​ലത്ത്​ മത്ര, ഒമാൻ ഹൗസിന്​ സമീപം (രാവിലെ ഒമ്പതു മുതൽ ഉച്ചക്ക്​ ഒരു മണി വരെ); മത്ര ഹെൽത്ത്​ സ​െൻറർ (രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പത്​ വരെ); ഗവർണർ ഒാഫീസിന്​ അടുത്ത ക്യാമ്പ്, ജി.ടി.ഒക്ക്​ സമീപം (രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പതു വരെ); ഹസൻ ബിൻ താബിത്​ സ്​കൂൾ (രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പത്​ വരെ); അൽ സാഹിയ ഹെൽത്ത്​ സ​െൻറർ, ജിബ്രൂ (രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പത്​ വരെ), നോർത്ത്​ ലൈൻ കൗൺസിൽ, ത്രയിലെ ഫ്രാങ്കിൻസെൻസ് റെസ്​റ്റോറൻറിന്​ പിന്നിൽ (രാവിലെ ഒമ്പത്​ മുതൽ രാത്രി ഒമ്പത്​ വരെ). അറബിക്ക്​ പുറമെ ഹിന്ദി, ഇംഗ്ലീഷ്​, മലയാളം, ബംഗാളി, തെലുഗ്​ തുടങ്ങിയ ഭാഷകളിലും അറിയിപ്പ്​ പുറത്തിറക്കിയിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here